മൂവാറ്റുപുഴ: പെട്രോൾ-ഡീസൽ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ എഫ് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിൻറെ ഭാഗമായി എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.മണ്ഡലം സെക്രട്ടറി കെ.ബി.നിസാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോർജ് വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു.എ.ഐ.വൈ.എഫ് മണ്ഡലം നേതാക്കളായ സി. എൻ ഷാനവാസ് ,സൈജൽ പാലിയത്ത് , കെ.ആർ അരുൺ എന്നിവർ പങ്കെടുത്തു. ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ടായിരുന്നു സമരം.