cherai
ചെറായി സാമൂഹ്യക്ഷേമസംഘം നടത്തിയ അരിവിതരണം പ്രസിഡന്റ് പി എസ്. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : ചെറായി സാമൂഹ്യക്ഷേമസംഘം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എഴുനൂറ് കുടുംബങ്ങൾക്ക് അരിവിതരണം നടത്തി. സംഘം ഓഫീസിൽ ഗ്രാമപഞ്ചായത്ത് അംഗം ബേബി നടേശന് അരി നൽകി പ്രസിഡന്റ് പി.എസ്. ചിത്തരഞ്ജൻ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി കെ.കെ. രത്‌നൻ, ജോ. സെക്രട്ടറി പി.ബി. സജീവൻ, വൈസ് പ്രസിഡന്റ് പി.എസ്. ദീപു തുടങ്ങിയവർ സംബന്ധിച്ചു.