തൃപ്പൂണിത്തുറ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻ മന്ത്രി കെ.ബാബുവിന്റെ നേതൃത്വത്തിൽ 15000 മാസ്കുകൾ നൽകി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ തൃപ്പൂണിത്തുറ,പള്ളുരുത്തി, താലൂക്ക്‌ ആശുപത്രികൾ, വിവിധ ഹെൽത്ത് സെൻററുകൾ,പൊലീസ് സ്റ്റേഷനുകൾ, തുടങ്ങിയ കേന്ദ്രങ്ങളിലാണ് മാസ്കുകൾ നൽകിയത്.കോൺഗ്രസ് നേതാക്കളായ ആർ.വേണുഗോപാൽ, സി.വിനോദ് ,മോളി ജെയിംസ്, ടി.കെ ദേവരാജൻ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.