കൊച്ചി: പ്രമുഖ ദേശീയ ട്രേഡ് യൂണിയൻ നേതാവും മുതിർന്ന സോഷ്യലിസ്റ്റ് രാഷ്ട്രീയ ചിന്തകനുമായ മുൻ എം.പി തമ്പാൻ തോമസിന് തിങ്കളാഴ്ച 80 ാം പിറന്നാൾ.

വ്യക്തിപരമായി അദ്ദേഹം ജന്മദിനം ആഘോഷിക്കാറില്ല. പൊതുരംഗത്ത് അരനൂറ്റാണ്ടിലേറെ സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന് ആശംസകളും ആദരവും അർപ്പിച്ചു അദ്ദേഹം കർമ്മനിരതനായ മേഖലകളിലെ സഹപ്രവർത്തകരും അഭ്യുദയകാംക്ഷികളും തിങ്കളാഴ്ച രാവിലെ 11 ന് ഒരു ചാരിറ്റബിൾ ഫൗണ്ടേഷൻ രൂപീകരിക്കും.

19 ാം വയസിൽ തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ചതു മുതൽ ഇന്ത്യൻ ലേബർ ഓർഗനൈസേഷൻ വരെ ട്രേഡ് യൂണിയൻ വരെ പ്രവർത്തിച്ചു. അടിയന്തരാവസ്ഥ കാലത്ത് പീഡനങ്ങൾ നേരിട്ടു. ദേശീയ രാഷ്ട്രീയത്തിലും മജീദിയ വേജ് ബോർഡ് ഉൾപ്പെടെ നിയമപോരാട്ടങ്ങളിലും പാർലമെന്റ് അംഗമെന്ന നിലയിൽ തമ്പാൻ തോമസ് നടത്തിയ പ്രവർത്തനങ്ങളും അനുഭവങ്ങളും പൊതുസമൂഹത്തിലേക്ക് എത്തിക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.