വൈപ്പിൻ : പ്രകൃതിയെ സ്‌നേഹിക്കാം, കിളികളെ സ്‌നേഹിക്കാം, നാട്ടറിവുകൾ സംരക്ഷിക്കാം എന്ന പ്രവർത്തനത്തിന് തുടക്കംകുറിച്ചു. പരിസ്ഥിതി ഫോട്ടോഗ്രഫറായ ഷാൻ ഞാറക്കലിന്റെ നേതൃത്വത്തിൽ ശിവഗിരി സ്വയംസഹായ സംഘത്തിന്റെ സഹകരണത്തോടെ പറവകൾക്ക് ദാഹംമാറ്റാൻ മൺപാത്ര വിതരണം നടത്തി. കരിമഞ്ഞൾ, നിലവേപ്പ്, ചങ്ങലംപരണ്ട, ഗരുഡക്കൊടി തുടങ്ങിയ ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുകയും വിതരണം ചെയ്യുകയും ചെയ്തു. പ്രകൃതിചികിത്സ ഉപദേശകൻ ബാബു , മധു ആർ.ജി, പ്രവീൺ എന്നിവർ പങ്കെടുത്തു. സ്വയംസഹായ അംഗങ്ങൾക്ക് പലചരക്ക് കിറ്റ് വിതരണം ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു.