anil
'ഗ്രീൻ ചെങ്ങമനാട് ' പദ്ധതിയുടെ ഭാഗമായി പുറയാർ ചാന്തേലിപ്പാടത്ത് രണ്ടാമത്തെ നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ നിർവഹിക്കുന്നു

നെടുമ്പാശേരി: ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിന്റെ 'ഗ്രീൻ ചെങ്ങമനാട് ' പദ്ധതിയുടെ ഭാഗമായി പുറയാർ ചാന്തേലിപ്പാടത്ത് രണ്ടാമത്തെ നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ നിർവഹിച്ചു. ബോർഡ് അംഗങ്ങളായ ടി.എച്ച്. കുഞ്ഞുമുഹമ്മദ്, എം.കെ. പ്രകാശൻ, കെ.ബി. മനോജ്കുമാർ, എൻ. അജിത്കുമാർ, മിനി ശശികുമാർ, പാടശേഖരസമിതി സെക്രട്ടറി ഷാജി, എം.ടി. അനൂപ്, എ.എം. നവാസ്, പി.എ. ഷിയാസ്, ബൈജു, ദിവാകരൻ, ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.