air-india

നെടുമ്പാശേരി: പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങൾ കൊച്ചിയിലെത്തും. രാത്രി 9.15ന് കുവൈറ്റിൽ നിന്നും 10.50ന് മസ്‌കറ്റിൽ നിന്നുമാണ് വിമാനങ്ങളെത്തുന്നത്. രാവിലെ പത്തോടെ കുവൈറ്റ് വിമാനവും ഒരു മണിയോടെ മസ്‌കറ്റ് വിമാനവും യാത്രക്കാരെ കയറ്റുന്നതിനായി കൊച്ചിയിൽ നിന്ന് പുറപ്പെടും. ഇന്ന് വൈകിട്ട് നാലിന് കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് തിരിക്കുന്ന മറ്റൊരു വിമാനം നാളെ പുലർച്ചെ 1.40ന് യാത്രക്കാരുമായി തിരിച്ചെത്തും. നാളെ രാത്രി 10.15ന് ക്വാലാലംപൂരിൽ നിന്നുള്ള വിമാനവും കൊച്ചിയിലെത്തും.