തോപ്പുംപടി: കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ മാസ്ക്ക് ധരിക്കാതെ യാത്ര ചെയ്ത വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പൊലീസ് ബോധവത്ക്കരണ ക്ലാസ് നടത്തി. പശ്ചിമകൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ നടന്ന ബോധവത്കരണ ക്ലാസ്സിൽ മട്ടാഞ്ചേരി അസി.കമ്മീഷ ണർ പി.എസ്.സുരേഷ്, സി.ഐ.പി.കെ.സാബു, എസ്.ഐ.എം.എം.വിൻസൻ്റ് തുടങ്ങിയവർ പങ്കാളികളായി.