കൊച്ചി: ഗ്രീൻ സോണിലുള്ള ജില്ലയിൽ വീണ്ടും കൊവിഡ്. ചെന്നൈയിൽ സ്ഥിരം താമസക്കാരിയായ 30 വയസുള്ള യുവതിക്കാണ് രോഗം. ഇവർ എറണാകുളം ജില്ലക്കാരിയാണ്. കിഡ്നി രോഗ ചികിത്സയ്‌ക്ക് മേയ് ആറിന് റോഡു മാർഗമാണ് കേരളത്തിലെത്തിയത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അന്നു തന്നെ ചികിത്സയ്ക്കായി അഡ്മിറ്റായി.
വീടുകളിൽ ഇന്നലെ 361 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 13 പേരെ ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 820 ആയി. ഇതിൽ 10 പേർ ഹൈറിസ്‌ക്ക് വിഭാഗത്തിലും 810 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ് .
അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇതുവരെ റോഡ് മാർഗം 1280 പേർ ജില്ലയിലെത്തി. ഇതിൽ റെഡ് സോൺ മേഖലയിൽ നിന്നെത്തിയ 160 പേരെ കണ്ടെത്തി പാലിശേരി എസ്.സി എം.എസ് ഹോസ്റ്റൽ, കളമശേരിയിലെയും കാക്കനാട്ടെയും രാജഗിരി കോളേജ് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റി.
കൊവിഡ് കെയർ സെന്ററുകളായ തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയുർവേദ കോളേജ്, കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റൽ, കാക്കനാട് രാജഗിരി കോളേജ് ഹോസ്റ്റൽ ,പാലിശ്ശേരി സി.എം.സ് ഹോസ്റ്റൽ, മുട്ടം എസ്.സി.എം.സ് ഹോസ്റ്റൽ എന്നിവിടങ്ങളിലായി 216 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്നലെ 10 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
ഐസൊലേഷൻ
ആകെ: 837
വീടുകളിൽ: 820
ആശുപത്രി: 17
മെഡിക്കൽ കോളേജ്: 07
കരുവേലിപ്പടി താലൂക്ക് ആശുപത്രി: 01
സ്വകാര്യ ആശുപത്രി: 09
റിസൽട്ട്
ആകെ: 41
പോസിറ്റീവ് :01
ലഭിക്കാനുള്ളത്: 54
ഇന്നലെ അയച്ചത്: 55
ഡിസ്ചാർജ്
ആകെ: 10
മെഡിക്കൽ കോളേജ്: 03
ആലുവ ജില്ലാ ആശുപത്രി: 01
സ്വകാര്യ ആശുപത്രി: 06