ആലുവ: ഓൺലൈൻ ടാക്സികൾക്ക് സർവീസ് അനുമതി നൽകിയിട്ടും സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷകൾക്ക് ഇളവ് അനുവദിക്കാത്ത സർക്കാർ നടപടിക്കെതിരെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ലോക്ക് ഡൗൺ നിയമം പാലിച്ചായിരുന്നു സമരം. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് ജോർജ്, നേതാക്കളായ പോളി ഫ്രാൻസിസ്, രഞ്ചു ദേവസി എന്നിവർ നേതൃത്വം നൽകി.