വൈപ്പിൻ : ഞാറക്കൽ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ ഒരു ലിറ്റർ വാറ്റുചാരായവും മുപ്പത് ലിറ്റർ വാഷും കണ്ടെടുത്തു. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് ജംഗ്ഷന് വടക്കുവശം കണ്ണാട്ടുപറമ്പിൽ വീട്ടിൽ മനോജിന്റെ (31) വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് നടത്തിയ റെയ്ഡിലാണ് ചാരായവും വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തത്. ഇയാൾ ഓടി രക്ഷപെട്ടു.
ഞാറക്കൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.ആർ. സുനിൽ, എക്‌സൈസ് ഓഫീസർമാരായ പ്രദീപ്കുമാർ, ടിബിൻമോൻ പി.വി, ജെറിൽ ടി.എസ്, നെൽസൺ സി.എസ്, രാഹുൽ കെ.ആർ, മേഘ വി.എം, പ്രവീൺ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.