കോലഞ്ചേരി: ബഹ്റിനിൽ ഫ്ളാറ്റിൽനിന്ന് വീണുമരിച്ച കോലഞ്ചേരി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കിങ്ങിണിമറ്റം മൈലാടിയിൽ പരേതനായ ഉതുപ്പിന്റെ മകൻ ഏലിയാസാണ് (56) മരിച്ചത്. സംസ്‌കാരം നാളെ 12 ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ നടക്കും. നാളുകളായി ഇവർ കുടുംബമായി വിദേശത്താണ്. ഭാര്യ: അജിത. മക്കൾ: റിയ, രേണു.