കൊച്ചി: പനമ്പിള്ളിനഗർ കോയിത്തറ കനാൽ നവീകരണം ഓപ്പറേഷൻ ബ്രേക്ക് ത്രൂവിൽ ഉൾപ്പെടുത്താനുള്ള തീരുമാനം അട്ടിമറിക്കാൻ ശ്രമംനടക്കുന്നതായി ബി.ഡി.ജെ.എസ് ആരോപിച്ചു. കനാൽ ആഴംകൂട്ടി നവീകരിക്കാൻ തീരുമാനിച്ചെങ്കിലും ഇറിഗേഷൻ വകുപ്പോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സ്ഥലത്തെത്തിയിട്ടില്ല. കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ജോലികൾ നടത്താൻ സംവിധാനം ഒരുക്കണമെന്ന് തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.