കൊച്ചി: കരിങ്കൽ ഉത്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ജില്ലയിലെ പലമേഖലകളിലും ഇവ വില കൂട്ടി വിൽക്കുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് കളക്ടറുടെ ഇടപെടൽ.

വർദ്ധിപ്പിച്ചവില പിൻവലിച്ച് സർക്കാർ ഉത്തരവ് പാലിച്ച് ക്വാറികൾ പ്രവർത്തിക്കണമെന്ന് കളക്ടർ നിർദേശിച്ചു. അമിതവില ഈടാക്കുന്നവരുടെ പെർമിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.മഴക്കാലപൂർവ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ക്വാറിമേഖലയിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ക്വാറികൾക്ക് പെർമിറ്റും പാസും അനുവദിച്ചു. പാസുകൾ ഉപയോഗിച്ച് വിതരണം ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നതായി പരാതി ലഭിച്ചിരുന്നു.