mar
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തു‌ക വധുവരൻമാരിൽ നിന്ന് മന്ത്രി വി.എസ്. സുനിൽകുമാർ സ്വീകരിക്കുന്നു

കൊച്ചി:നാടറിഞ്ഞ് വിവാഹം നടത്താനായിരുന്നു തീരുമാനം. ലാേക്ക് ഡൗണായതോടെ അത് 20 പേരിലേക്ക് ഒതുങ്ങി. മിച്ചം വന്ന തുകയിൽ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകി വധുവരൻമാർ മാതൃകയായി. തുക മന്ത്രി വി.എസ്. സുനിൽകുമാർ വീട്ടിലെ കതിർമണ്ഡപത്തിലെത്തി ഏറ്റുവാങ്ങിയതോടെ കുടുംബത്തിനും സസന്തോഷം.

എറണാകുളം പാടിവട്ടം പൊരിയംപാടത്ത് ഗീത സുരേഷിന്റെ മകൾ അജ്ഞലിയുടെയുടെ വിവാഹമാണ് ആഘോഷങ്ങളില്ലാതെ നടന്നത്. തൃശൂർ ചേറൂർ സ്വദേശി അഭിജിത്തുമായുള്ള വിവാഹം ലോക്ക് ഡൗണിനെ തുടർന്ന് ഒരു തവണ മാറ്റി വച്ചുവെങ്കിലും പിന്നീട് ലോക്ക് ഡൗൺ നീട്ടിയതിനെ തുടർന്ന് വരന്റെ വീട്ടുകാരുമായി ആലോചിച്ച് മാറ്റിയ തീയതിക്ക് തന്നെ നടത്തുകയായിരുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക നൽകുന്നതിനുള്ള ആഗ്രഹം വധുവിന്റെ മാതാവ് ഗീതാ സുരേഷ് വെണ്ണല സഹകരണ ബാങ്കിൽ വന്ന് അറിയിച്ചതിനെ തുടർന്ന് എറണാകുളം ജില്ലാ ചുമതലയുള്ള മന്ത്രി വി.എസ്.സുനിൽകുമാറിനെ വിവരം അറിയിച്ചു. മന്ത്രി വധു ഗൃഹത്തിൽ വന്ന് തുക സ്വീകരിക്കുകയുമായിരുന്നു. മന്ത്രിയോടൊപ്പം വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷും, കൗൺസിലർ സി.ഡി.വത്സലകുമാരിയും പങ്കെടുത്തു.