മൂവാറ്റുപുഴ: സൈക്കിളിൽ തട്ടി റോഡിലേക്ക് തെറിച്ചുവീണ സ്‌കൂട്ടർ യാത്രക്കാരിക്ക് ലോറികയറി ദാരുണാന്ത്യം. തൃക്കളത്തൂർ തേരപ്പാറ കാട്ടുചിറയിൽ അനീഷിന്റെ ഭാര്യ സരിതയാണ് (35) മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ പേഴക്കാപ്പിള്ളി പള്ളിച്ചിറങ്ങരയിലായിരുന്നു അപകടം.
മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യലാബിലെ ജീവനക്കാരിയായ സരിത സ്കൂട്ടറിൽ ജോലി സ്ഥലത്തേക്ക് പോകവേ സൈക്കിളിൽ തട്ടി നിയന്ത്രണം വിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സരിതയുടെ ദേഹത്തുകൂടി പിന്നിൽവന്ന ലോറി കയറി ഇറങ്ങി തൽക്ഷണം മരിച്ചു. മക്കൾ: അനന്യ, അമന്യ.