വൈപ്പിൻ : മുനമ്പം രവീന്ദ്രൻ പാലത്തിന്റെ വടക്ക് പടിഞ്ഞാറുഭാഗത്ത് കായലിന് നടുവിൽ അനധികൃതമായി ചീനവല സ്ഥാപിച്ചത് വള്ളങ്ങളുടെ ഗതാഗതത്തിന് തടസമായി. ഫിഷറീസ് വകുപ്പിന്റെ ലൈസൻസ് ഇല്ലാതെയാണ് ഇത് സ്ഥാപിച്ചിരിക്കുന്നതെന്നാണ് പരാതി. കുറേക്കാലമായി പുതിയതായി ആർക്കും ലൈസൻസ് നൽകുന്നില്ല. അനധികൃതമായ ഈ ചീനവല ഉടനെ നീക്കംചെയ്യണമെന്ന് ഫിഷറീസ് വകുപ്പിനോട് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.