കൊച്ചി: പാവപ്പെട്ട ഹൃദ്രോഗികൾക്ക് ആശ്വാസമായി സൺറൈസ് ആശുപത്രിയിൽ കാരുണ്യ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലൂടെ സങ്കീർണമായ ഹൃദയശസ്ത്രക്രിയകൾ ആരംഭിച്ചു. പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോക്ടർ കുൽദീപ് ചുള്ളിപ്പറമ്പിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകൾ നടക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏകദേശം അഞ്ചു ലക്ഷം വരെ ഇൻഷ്വറൻസ് പരിരക്ഷ കാരുണ്യ ആരോഗ്യ പദ്ധതിയിലൂടെ ലഭിക്കും. പ്രീമിയം തുക കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആണ് വഹിക്കുന്നത്. രോഗികൾ ഈ ഇൻഷ്വറൻസ് പദ്ധതിക്ക് അർഹരാണോ എന്നറിയാൻ റേഷൻകാർഡിലെ സീൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുവന്ന കത്ത് അല്ലെങ്കിൽ കാർഡ് എന്നിവ മതിയാകും. കുടുംബത്തിലെ ഒരാൾക്കെങ്കിലും അംഗത്വം ലഭിച്ചിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്കും വലിയ ബുദ്ധിമുട്ടില്ലാതെ അർഹത നേടാൻ കഴിയും. ഫോൺ: 9961014446/9061154222