കൊച്ചി: കരിമ്പട്ടികയിൽ പെടുത്തും മുൻപ് കരാറുകാരുടെ ഭാഗം കൂടി കേൾക്കണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു. റോഡ് വികസന പദ്ധതിയിൽ നിന്ന് ആർ. ഡി. എസ് പ്രോജക്ട് ലിമിറ്റഡും ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസും ചേർന്നുള്ള സംയുക്ത സംരംഭം റദ്ദാക്കാനുള്ള കെ .എസ്. ടി പിയുടെ തീരുമാനം പിൻവലിക്കണം.കരാറുകാരുടെ ഭാഗം കൂടി കേട്ട ശേഷമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാവൂ എന്ന ഹൈക്കോടതി നിർദേശം പാലിക്കാൻ കെ .എസ്. ടി .പി തയ്യാറാകണം. . പാലാരിവട്ടം പാലം അടച്ചിട്ടത് മൂലമുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനായി ലോഡ് ടെസ്റ്റ് നടത്താൻ സർക്കാർ തയ്യാറാവണമെന്നും പാലത്തിലൂടെ ചെറിയ വാഹനങ്ങൾ കടത്തി വിടണമെന്നും വർഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു.