കൊച്ചി: യൂത്ത് കോൺഗ്രസ് ഇടക്കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ആദ്യകിറ്റ് വിതരണം മുൻ മന്ത്രി കെ.ബാബു നിർവ്വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജെ റോബർട്ട്, ഫെർബിൻ ജോസഫ്, കിരൺ ജോസ്, ജീജ ടെൻസൺ, ബിജു അറക്കപ്പാടത്ത്, റിക്‌സൺ ലൂയിസ്, ബി.സി സൂധീഷ് എന്നിവർ നേതൃത്വം നൽകി.