sngist-hostel-
മാഞ്ഞാലി എസ്.എൻ ജിസ്റ്റ് ഹോസ്റ്റലിൽ വിദേശത്തു നിന്നെത്തുന്നവർക്കായി ക്വാറന്റൈൻ സൗകര്യമൊരുക്കുന്നു.

പറവൂർ : മാഞ്ഞാലി എസ്.എൻ ജിസ്റ്റ് ഹോസ്റ്റലിൽ വിദേശത്തുനിന്നെത്തുന്നവർക്ക് ക്വാറന്റൈയിൻ സൗകര്യമൊരുക്കുന്നു. അടുത്ത ആഴ്ചയിലെത്തുന്ന നൂറ്റമ്പതുപേരെ താമസിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണസേന ആരംഭിച്ചു. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമാണ് നേതൃത്വം നൽകുന്നത്.

ഹോസ്റ്റലിൽ ക്വാറന്റൈനിലുള്ളവരുടെ പരിചരണം പഞ്ചായത്തിനാണ്. ഇതിനായി ദുരന്തനിവാരണ സേനാംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജു പറഞ്ഞു. എ.എം. അലി, പി.എം. ദിപിൻ, ഷിജി പീതാംബരൻ, നസീർ പാത്താല, കൊച്ചുറാണി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.