relilt
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാജേഷ്‌കുമാർ കെ.കെ. മെമ്മോറിയൽ ട്രസ്റ്റിന്റെ സംഭാവന മന്ത്രി വി.എസ് സുനിൽകുമാറിന് കൈമാറുന്നു

അങ്കമാലി: രാജേഷ്‌കുമാർ കെ.കെ. മെമ്മോറിയൽ ട്രസ്റ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അമ്പതിനായിരം രൂപ സംഭാവന നൽകി. ട്രസ്റ്റ് അംഗങ്ങളായ ഡോ. എം.സജീഷ്, ടി.വൈ. ഏല്യാസ്, രതീഷ്‌കുമാർ കെ മാണിക്യമംഗലം എന്നിവർ ജില്ലാ കളക്ടറുടെ ചേംബറിൽവെച്ച് മന്ത്രി വി.എസ്. സുനിൽകുമാറിന് തുക കൈമാറി. കളക്ടർ എസ്. സുഹാസ് സന്നിഹിതനായിരുന്നു.
കേരളത്തിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ സംഘടനയായ ടെക്‌നോസിന്റെ സ്ഥാപകചെയർമാനും കോഴിക്കോട് എൻ.ഐ.ടിയിലെ വിദ്യാർത്ഥി പാർലമെന്റിന്റെ പ്രഥമ സെക്രട്ടറി ജനറലുമായിരുന്ന കെ. കെ. രാജേഷ്‌കുമാർ അങ്കമാലി നായത്തോട് സ്വദേശിയാണ്.