പറവൂർ : വടക്കേക്കര ഗ്രാമപഞ്ചായത്തിലെ തുരുത്തിപ്പുറം ഓണത്തുകാടിലെ ജോബിയും കുടുംബാംഗങ്ങളും ചേർന്ന് ലോക്ക് ഡൗൺ കാലത്ത് മട്ടുപ്പാവിൽ ആരംഭിച്ച ജൈവപച്ചക്കറി വിളവെടുപ്പ് വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മേഴ്സി സനൽകുമാർ, കൃഷി അസിസ്റ്റന്റ് എസ്. ഷിനു തുടങ്ങിയവർ പങ്കെടുത്തു. വീട്ടുവളപ്പിലും മട്ടുപ്പാവിലും കൃഷിയാരംഭിക്കുന്നതിനുള്ള നടീൽവസ്തുക്കൾ വടക്കേക്കര കൃഷിഭവനിൽ നിന്ന് സൗജന്യമായാണ് നൽകിയത്.