പിറവം: ഹൃദയ വൃക്ക രോഗികൾക്ക് ആശ്വാസമായി അനൂപ് ജേക്കബ് എം.എൽ.എയുടെ ആശ്വാസ് പദ്ധതി. നിയോജകമണ്ഡലത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹൃദയ രോഗികൾക്കും വൃക്ക രോഗികൾക്കും സൗജന്യമായി മരുന്നു നൽകുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി. രോഗികൾക്ക് ഒരു പ്രാവശ്യത്തേക്കുള്ള നിശ്ചിത തുകയ്ക്ക് മരുന്നു നൽകും.ലോക്ക് ഡൗൺ സാഹചര്യത്തിൽ ബി.പി.സി.ൽ, ഐ.എം.എ , ഇൻഡസ് ഇൻഡ് ബാങ്ക്, വിവിധ പ്രവാസി സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതിയെന്ന് എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ രണ്ടു മാസത്തെ ശമ്പളവും ഇതിനായി നീക്കിവെച്ചിട്ടുണ്ട്.