പറവൂർ : പറവൂർ വടക്കേക്കര സർവീസ് സഹകരണബാങ്ക് കാൻസർ, ഡയാലിസിസ്, കിടപ്പ് രോഗികൾക്ക് രണ്ട് മാസത്തേക്കുള്ള സൗജന്യ മരുന്നുവിതരണം തുടങ്ങി. ബാങ്കിലെ മെമ്പർമാർക്കാണ് രണ്ട് മാസത്തേക്കുള്ള മരുന്നുകൾ സൗജന്യമായി നൽകുക. ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിന്റെ സഹകരണത്തോടെയാണ് പദ്ധതി. കോവിഡ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മൂന്ന് മാസത്തേക്കുള്ള വിദഗ്ദ്ധ ചികിത്സയ്ക്ക് ആംബുലൻസ് സൗകര്യം, സഹകരണ മെഡിക്കൽ ലാബിൽ സൗജന്യ പരിശോധനയും മൂന്നുമാസത്തേയ്ക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് നേരിട്ടാണ് രോഗികളുടെ വീട്ടിൽ മരുന്നെത്തിക്കുന്നത്. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്. ജയ്സി, ഫാർമസിസ്റ്റ് സൗമ്യ, ഭരണസമിഅംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.