പറവൂർ : വരാപ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നീറിക്കോട് പ്രദേശത്തെ കിടപ്പുരോഗികൾക്കും നിർദ്ധനരായവർക്കും ഹോർലിക്സ് വിതരണം ചെയ്തു. രക്ഷാധികാരി ജലീൽ താനത്ത് ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രാധാമണി ജയ്സിംഗിന് നൽകി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.ബി. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോസ് വരാപ്പുഴ, പ്രസിഡന്റ് അഗസ്റ്റിൻ കോച്ചിക്കാട്ട്, ജനറൽ സെക്രട്ടറി ബോബി മാതിരപ്പിള്ളി, ട്രഷറർ ജോയ്മോൻ കോച്ചിക്കാട്ട്, ഹെൽത്ത് ഇൻചാർജ് രാജീവ്, കാഞ്ചന സോമൻ എന്നിവർ പങ്കെടുത്തു.