മരട്:കാട്ടിത്തററോഡിൽ രൂക്ഷമായ വോൾട്ടേജ് ക്ഷാമം മൂലം രാവും പകലും നാട്ടുകാർ വേനൽചൂടിൽ പൊരിയുന്നു.കാട്ടിത്തററോഡിന്റെ വടക്കേഅറ്റത്തെ പ്രദേശത്തുളളവീട്ടുകാർക്കാണ് ഏറെ ബുദ്ധിമുട്ട്. കൊടുംചൂടിനെനേരിടാൻ ഫാൻ ഓണാക്കിയാൽ തീരെകാറ്റില്ലാത്തഅവസ്ഥ. ഇലക്ട്രോണിക് ഉപകരണങ്ങൾ,മിക്സി,ഫ്രീഡ്ജ് എന്നിവ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല.കാട്ടിത്തററോഡ് ഭാഗത്തേക്ക് വൈദ്യുതി എത്തുന്ന ചമ്പക്കര -കണ്ണാടിക്കാട് റോഡിലുളള ട്രാൻസ്ഫോർമറിന്റെ ശേഷികുറവാണ് പ്രശ്നം.പുതിയഒരുട്രാൻസ്ഫോർമർസ്ഥാപിച്ച് വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്ന് മുൻ നഗരസഭാകൗൺസിലറുംകാട്ടിത്തററോഡ് പൗരസമിതിപ്രസിഡന്റുമായ പി.ഡി.രാജേഷ് ആവശ്യപ്പെട്ടു..