കോതമംഗലം: ലോക്ക്ഡൗൺ മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പിണ്ടിമന സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങങൾക്ക് 5000 രൂപ വീതം പലിശരഹിത സ്വർണ പണയ വായ്പ കൊടുക്കുവാൻ തീരുമാനിച്ചു. വിശദ വിവരങ്ങൾക്ക് ബാങ്ക് ഓഫീസുമായി ബന്ധപ്പെടുക .കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ബാങ്കിൽ നിന്നും 200000 ലക്ഷം രൂപയും കമ്മറ്റി അംഗങ്ങളും സ്റ്റാഫും ചേർന്ന് 25000 രൂപയും നൽകി. ബാങ്കിൽ നിന്നും സഹകാരികൾക്കായി 4000 മാസ്ക്കുകൾ വിതരണം നടത്തിയതായും ബാങ്ക് പ്രസിഡന്റ് സണ്ണി വേളൂക്കര അറിയിച്ചു.