പറവൂർ : ഉറങ്ങുന്നതിനിടെ അപസ്മാരം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലുവയസുകാരി മരിച്ചു. പറവൂർ നീണ്ടൂർ ആനാട്ട് സജിത്തിന്റേയും ഡാലിയുടേയും മകൾ ശ്രീഭദ്രയാണ് മരിച്ചത്. സഹോദരൻ: അരുൺ. നീണ്ടൂർ എസ്.എൻ.ഡി.പി ശാഖോയാഗം കമ്മിറ്റിഅംഗമാണ് സജിത്ത്.