കൊച്ചി: കൊവിഡ് കാലത്ത് മാതൃകാ പ്രവർത്തനങ്ങളുമായി പരസ്യചിത്ര സംവിധായകരുടെ സംഘടനയായ ഇന്ത്യൻ ആഡ്ഫിലിം മേക്കേഴ്സ്. കഴിഞ്ഞ 35 ദിവസമായി പള്ളുരുത്തി കച്ചേരിപ്പടിയിലെ
'സമോവർ ചായപ്പീടിക 'യിൽ നിന്നും സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന അഞ്ഞൂറോളം പേർക്ക് രാത്രി ഭക്ഷണം സൗജന്യമായി തയ്യാറാക്കി സന്നദ്ധ പ്രവർത്തകരിലൂടെ വീടുകളിൽ നൽകുന്നു. സംഘടനയുടെ സജീവാംഗമായ നാസിമും അദ്ദേഹത്തിന്റെ സുഹൃത്തായ സിജുവും ചേർന്നാണ് സമോവർ ചായപ്പീടിക നടത്തുന്നത്. എല്ലാവർക്കും ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നു. ഐ.എ.എം സെക്രട്ടറി സിജോയ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി സ്ലീബ വർഗ്ഗീസ്, ഭാരവാഹികളായ അരുൺകുമാർ, സൂരജ് ടോം, അപ്പുണ്ണി, ഗംഗാപ്രസാദ് എന്നിവരോടൊപ്പം പൊതുപ്രവർത്തകരായ വി.എ ശ്രീജിത്ത്, വി.ജെ തങ്കച്ചൻ, രഞ്ജിത്ത് കരുണാകരൻ
തുടങ്ങിയവർ പങ്കെടുത്തു.