vat
ഷൈജു, വിൻസന്റ്

കോലഞ്ചേരി: വാടക വീട്ടിൽ വാറ്റുന്നതിനിടെ രണ്ടു പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ തലപ്പിള്ളി, പുന്നംപറമ്പ് പുത്തൂർ വീട്ടിൽ ഷൈജു (35), ചേലക്കര തലപ്പിള്ളി വിൻസന്റ് (39) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി മണ്ണൂർ ഗണപതി അമ്പലത്തിന് സമീപത്തെ വാടക വീട്ടിൽ നിന്നും വാഷും വാറ്റുപകരണങ്ങളുമായി പിടികൂടിയത്. കുന്നത്തുനാട് പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. മേഖലയിൽ ടൈൽ പണിക്കെത്തിയതാണ് ഇരുവരും. കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ, എസ്.ഐ കെ.ടി ഷൈജൻ, ബേസിൽ മാത്യു, എ.എസ്.ഐ കെ.പി വേണുഗോപാലൻ, ഹോം ഗാർഡ് പി.ഡി ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.