ആലുവ: എഴുത്തുകാരൻ ശ്രീമൻ നാരായണന്റെ 'എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷൻ' നടപ്പിലാക്കുന്ന കൊവിഡ് 19 പ്രതിരോധയജ്ഞം മുപ്പത്തടം ദ്വാരകയിൽ മന്ത്രി വി.എസ്. സുനിൽകുമാർ മാസ്‌ക് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. സമൂഹ നന്മയ്ക്കായി ശ്രീമൻ നാരായണന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ സമൂഹത്തിനാകെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ശ്രീമൻ നാരായണന്റെ മിഷനേയും പുതിയ പദ്ധതിയേയും അദ്ദേഹം അഭിനന്ദിച്ചു. കഴുകി ഉപയോഗിക്കാവുന്ന രണ്ടു മാസ്‌കുകൾ വീതം 25000 ത്തോളം വരുന്ന മുപ്പത്തടം ഗ്രാമവാസികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി.