-jubi
ജിബിറ്റ്

അങ്കമാലി: നവാഗത സംവിധായകൻ കിടങ്ങൂർ കളത്തിപ്പറമ്പിൽ ജിബിറ്റ് ജോർജ് (31) കുഴഞ്ഞുവീണ് മരിച്ചു. 'കോഴിപ്പോര് ' സിനിമയുടെ സംവിധായകരിൽ ഒരാളാണ്. വീട്ടിൽ വച്ച് ഹൃദയസ്തംഭനത്തെത്തുടർന്ന് കുഴഞ്ഞുവീണ ജിബിറ്റിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്. പിതാവ് : ജോർജ് . മാതാവ്: ബെൻസി. സഹോദരി: ജിബിന (ഡിവൈൻ മീഡിയ ഇൻസ്റ്റ്യൂട്ട് , മുരിങ്ങൂർ).