അങ്കമാലി: ദേശീയപാതയിൽ കരയാംപറമ്പ് പാലത്തിൽ ചരക്കു ലോറി മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം.മുന്നിൽ പോയ ട്രക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ലോറി പാലത്തിന്റെ സുരക്ഷാഭിത്തിയിൽ ഇടിച്ചു മറിയുകയായിരുന്നു. ട്രിച്ചിയിൽ നിന്ന് എറണാകുളം മാർക്കറ്റിലേക്ക് ഏത്തക്കായുമായി പോയ ലോറിയാണ് അപകടത്തിൽ പെട്ടത്.ലോറിയുടെ പിൻ ടയറുകൾ തെറിച്ചുപോയി.