1
റാക്കാവാലിയിൽ ഭൂമാഫിയ നികത്തിയ സ്ഥലം


തൃക്കാക്കര: ജില്ലാ ആസ്ഥാനമായ കാക്കനാട്ട്.ലോക്ക്ഡൗന്റെ മറവിൽ ഭൂമാഫിയസജീവമാകുന്നു,.പട്ടാപ്പകൽ പൊലീസിന്റെയും വില്ലേജ് അധികൃതരുടെയും കൺ​ മുന്നിലാണ് ഭൂമാഫിയയുടെ വിളയാട്ടം.സമീപ നഗരസഭകളെല്ലാം കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികൾ നടപ്പാക്കുമ്പോഴാണ് തൃക്കാക്കരയിൽ പൊലീസി​ന്റെയും റവന്യൂ അധികൃതരുടെയും ഒത്താശയോടെ നെൽവയൽ നികത്തൽ. റാക്കാവാലിയിൽ വിവിധ പ്ലോട്ടുകളിലായി രണ്ടേക്കറിൽ കൂടുതൽ ഭൂമിയാണ് ഭൂമാഫിയ നികത്താൻ ക്വട്ടേഷൻ എടുത്തിരിക്കുന്നത്.തൃക്കാക്കരയിലെ പ്രമുഖ യൂത്തുകോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ നേതൃത്വത്തിലാണ് പാടശേഖരങ്ങൾ നികത്താൻ നീക്കം.കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കാക്കനാട് മാവേലിപുരത്തിന് സമീപം റാക്കാവാലിയിൽ രണ്ടു പ്ലോട്ടുകളിലായി പതിനഞ്ചു സെന്റ് ഭൂമി നികത്തി.മാസങ്ങൾക്ക് മുമ്പ് മുപ്പതുസെന്റ് പാടശേഖരം നികത്താൻ ശ്രമിച്ചത് അന്നത്തെ കാക്കനാട് വില്ലേജ് ഓഫീസർ ഉദയകുമാറിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു..പാടശേഖരം പൂർവ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി,കൃഷി മന്ത്രി എന്നിവർക്ക് നേരത്തെ പ്രദേശവാസികളുടെ നേതൃത്വത്തിൽ പരാതി കൊടുത്തിരുന്നു.തുടർന്ന് ഈ പ്രദേശത്ത് ഭൂമാഫിയയുടെ പ്രവർത്തനങ്ങൾനി​ർജീവമായി​രുന്നു.
ഇരുപതുസെന്റോളം ഭൂമി നികത്താൻ ശ്രമിച്ചത് പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് അന്നത്തെ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ തടഞ്ഞു സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നു.എന്നാൽ ആ ആസ്ഥലം അടക്കം സെന്റിന് ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെയാണ് ഭൂമാഫിയ ഈടാക്കുന്നത്..