മൂവാറ്റുപുഴ: ഓണണേറിയം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ബ്ലോക്ക് പഞ്ചായത്തംഗം. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കൂടിയായ ഒ.പി.ബേബിയാണ് തന്‌റെ 7 മാസത്തെ ഓണറേറിയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണണേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ്ബേബി തനിക്ക് ലഭിക്കാനുള്ള 7 മാസത്തെ ഓണണേറിയം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ തീരുമാനിച്ചത്. ഓണറേറിയം അതാത് മാസം നല്‍കുന്നതിനുള്ള സമ്മതം അറിയിച്ച് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ബേബി കത്തും നല്‍കി.