കൂത്താട്ടുകുളം: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട തിരുമാറാടി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് എൻ.ആർ.ജി.വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ഗ്ലൗസുകൾ വിതരണം ചെയ്തു.സി .പി.ഐ. മുൻ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവൻ, എ.ഐ.ടി.യു.സി. നിയോജക മണ്ഡലം സെക്രട്ടറി എം.എം.ജോർജ്, ഗ്രാമ പഞ്ചായത്തംഗം ലിസി രാജൻ, എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി രാജേഷ് ജോസഫ്, യൂണിയൻ ഭാരവാഹികളായ പ്രീത സാബു, കെ.കെ.ശെൽവി, മിനി പ്രസാദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ വിതരണം നിർവഹിച്ചു.