ആലുവ: എസ്.എൻ.ഡി.പി യോഗം തോട്ടക്കാട്ടുകര ശാഖയിൽ നടന്ന ഭക്ഷ്യധാന്യകിറ്റ് വിതരണം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, കൗൺസിലർ കെ.കെ. മോഹനൻ, ശാഖാ പ്രസിഡന്റ് പി.വി. ദിലീപ്കുമാർ, വൈസ് പ്രസിഡന്റ് പി.ആർ. രാജേഷ്, സെക്രട്ടറി ഒ.എസ്. നാണുക്കുട്ടൻ, വനിതാസംഘം സെക്രട്ടറി രജനി സുരേഷ് എന്നിവർ പങ്കെടുത്തു.