sreehari

പറവൂർ : ചാത്തനാട് പുഴയിൽ കക്കവാരാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാഴക്കൂട്ടത്തിൽ ഷണ്മുഖന്റെയും മിനിയുടെയും മകൻ ശ്രീഹരി (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഫയർഫോഴ്‌സും നാട്ടുകാരും ഒരു മണിക്കൂറോളം തെരഞ്ഞശേഷമാണ് മൃതദേഹം കിട്ടിയത്. പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സഹോദരി: ശ്രീക്കുട്ടി.