അങ്കമാലി: കാറ്റിൽ തെങ്ങുവീണ് മൂക്കന്നൂർ വട്ടേക്കാട് അഡുലാൻ സുധന്റെ വീടു തകർന്നു. ഓടുവീണ് സുധന്റെ ഭാര്യ ഉഷയുടെ തലയ്ക്കും കാലിനും പരുക്കേറ്റു. ഇന്നലെ ആറുമണിയോടെയാണ് കാറ്റുവീശിയത്. കാറ്റിൽ വട്ടേക്കാട് ഭാഗത്ത് കൃഷി നാശമുണ്ട്. പോസ്റ്റുകൾ ഒടിഞ്ഞതിനാൽ വൈദ്യുതി വിതരണം തകരാറിലായി.