തിരുമാറാടി: കൂത്താട്ടുകുളം നടക്കാവ് റോഡിൻ്റെ ഇരുവശങ്ങളും ഓടയും ശുചീകരിച്ചു കൊണ്ട് തിരുമാറാടി ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂർവ ശുചീകരണങ്ങൾക്ക് തുടക്കം കുറിച്ചു. കാക്കൂർ കൂരാപ്പള്ളി കുരിശിൻ്റെ സമീപത്തുള്ള വെള്ളക്കെട്ട്
ഒഴിവാക്കുന്നതിന്
മണ്ണ് നീക്കം ചെയ്തു
വിവിധ പ്രദേശങ്ങളിൽ വാർഡ് കേന്ദ്രീകരിച്ചു നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ വിജയൻ നിർവഹിച്ചു.മെമ്പർമാരായ
പ്രശാന്ത് പ്രഭാകരൻ,
സാജു ജോൺ,കെ.ആർ.പ്രകാശൻ,
സ്മിത ബൈജു, രമാ മുരളീധര കൈമൾ,മായാ. കെ.എസ്, ലിസി രാജൻ ,മേഴ്സി ജോർജ്ജ് ,ജോൺസൺ വർഗീസ്, രഞ്ജിത്ത് ശിവരാമൻ എന്നിവർ നേതൃത്വം നൽകി. സർക്കാർ നിർദേശങ്ങൾ പാലിച്ച് ശുചീകരണ പ്രവർത്തനങ്ങളിൽ 60 വയസിൽ താഴെയുള്ള തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, മുതലായവർ പങ്കെടുത്തു. കൂടുതൽ മണ്ണ് നീക്കം ചെയ്യേണ്ട സ്ഥലങ്ങളിൽ ജെ.സി.ബി അടക്കമുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.