mask
ചിത്രപ്പണി ചെയ്ത മാസ്ക്ക്

കോലഞ്ചേരി: മാസ്കുകളുടെ പിന്നാലെ ഓടാൻ അദ്ധ്യാപകരുടെ ജീവിതം ഇനിയും ബാക്കി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കഴിഞ്ഞ് സ്കൂൾ തുറക്കുന്നതോടെ കുട്ടികൾക്കും മാസ്ക്ക് നിർബന്ധമാക്കി. ഇതു മുന്നിൽ കണ്ട് പ്രമുഖ ബ്രാൻഡഡ് കമ്പനികളടക്കം 'കുഞ്ഞൻ'

മാസ്ക്കുകളുടെ നിർമ്മാണം തുടങ്ങി. മാസ്ക്ക് ധരിച്ച്

കുട്ടികളെത്തുമ്പോൾ ഉണ്ടായേക്കാവുന്ന പൊല്ലാപ്പുകളോർത്ത് അദ്ധ്യാപകർ ഇപ്പോൾ തന്നെ ആശങ്കയിലാണ്. പുതി​യ ശീലം സൃഷ്ടി​ക്കാവുന്ന പരാതികളും പരിഭവങ്ങളും പുതി​യ തലവേദനകൾക്ക് വഴി​യൊരുക്കും.

കുട്ടികൾക്കായി സൂപ്പർമാൻ, സ്‌പൈഡർമാൻ, ബാ​റ്റ്മാൻ മുതൽ മായാവിയും കുട്ടൂസനും ഡാകിനിയും വരെ മാസ്‌കിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രമുഖ വസ്ത്ര നിർമാതാക്കളും ബാഗ് നിർമാണ കമ്പനികളും മാസ്‌ക്ക് വിപണിയിലെത്തിച്ചു.100 രൂപ മുതൽ 1000 രൂപ വരെയാണ് ബ്രാൻഡഡ് വില.

3 പാളി സംരക്ഷണത്തിനു പുറമെ വൈറസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെയുള്ള സംരക്ഷണവും നൽകുന്നതാണിത്. കഴുകി ഉപയോഗിക്കാം. പുറത്തെ പാളി ഭംഗിക്ക്, നടുവിലെ പാളി വൈറസ് സംരക്ഷണത്തിന്, അകത്തെ പാളി മുഖത്ത് സുഖം നൽകാൻ എന്ന എന്ന രീതിയിലാണ് വില കൂടിയവയുടെ ഘടന.

ചില വസ്ത്ര നിർമാതാക്കൾ തുണിത്തരങ്ങൾക്കൊപ്പംസൗജന്യമായും നൽകുന്നുണ്ട്. ടെയ്‌ലറിംഗ് ഷോപ്പുകളിൽ അതേ ഡിസൈനിൽ മാസ്‌ക്കും സൗജന്യമായി തയ്ച്ചു നല്കുന്നുണ്ട്.

മുതിർന്നവർക്കുള്ള ത്രഡ് വർക്കുകളും അലുക്കുകളും ചിത്രപ്പണികളും ചെയ്ത ഡിസൈനർ മാസ്‌കുകളും വിപണിയിലെത്തി. മാസ്‌കുകൾ നിർബന്ധമായതോടെ കച്ചവടക്കാരും ആവശ്യക്കാരെ പിഴിയുകയാണ്. ഒരിടത്തും ഏകീകൃത വിലയില്ല. ക്ലിനിക്കൽ മാസ്‌കുകൾക്ക് 8 രൂപയായി നിജപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിട്ടും 10 രൂപ മുതൽ 15 രൂപവരെ ഈടാക്കുന്നുണ്ട്.