കൊച്ചി: ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി ഗൾഫിൽനിന്ന് കൊച്ചിയിലെത്തിയ മൂന്ന് വിമാനങ്ങളിലായി 535 പ്രവാസികളാണ് നാട്ടിലെത്തിയത്. ഇവരിൽ 156 ഗർഭിണികളും ഉൾപ്പെടും. കുവൈറ്റ്, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ എത്തിയത്. രണ്ട് ട്രാൻസ്ജെൻഡറുകളും യാത്രക്കാരായിരുന്നു.

കുവൈറ്റിൽ നിന്ന് 182

കുവൈറ്റ് കൊച്ചി വിമാനത്തിൽ ആകെ 182 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 103 പേർ സ്ത്രീകളും 77 പേർ പുരുഷന്മാമാരും 2 പേർ ട്രാൻസ്‌ജെൻഡറും ആണ്. എറണാകുളം ജില്ലക്കാരായ 13 ഗർഭിണികളും പത്ത് വയസിൽ താഴെയുള്ള 2 കുട്ടികളും ഇതിലുൾപ്പെടുന്നു. 3 മുതിർന്ന പൗരൻമാരും വിമാനത്തിലുണ്ടായിരുന്നു.

രോഗലക്ഷണങ്ങളുണ്ടായിരുന്ന എറണാകുളത്തെ 2 പേരെയും പത്തനംതിട്ട, തൃശൂർ, ആലപ്പുഴ ജില്ലക്കാരായ ഒരാളെവീതവും എറണാകുളം മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജില്ലയിലെ കൊവിഡ് കെയർ സെന്ററായ മുട്ടം എസ്.സി.എം.എസ് ഹോസ്റ്റലിൽ 14 പേരെയാണ് പ്രവേശിപ്പിച്ചത്. ഇതിൽ 13 പേർ എറണാകുളം സ്വദേശികളും ഒരാൾ കോട്ടയത്തുകാരനുമാണ്.

# യാത്രക്കാർ ജില്ല തിരിച്ച്
എറണാകുളം 38

കോഴിക്കോട് 1

കോട്ടയം 20

തൃശൂർ 31

കൊല്ലം 2
മലപ്പുറം 13

പത്തനംതിട്ട 20

പാലക്കാട് 12

കണ്ണൂർ 10

ആലപ്പുഴ16

ഇടുക്കി 12

തിരുവനന്തപുരം 7


മസ്‌കറ്റിൽ നിന്ന് 178
മസ്‌കറ്റ് കൊച്ചി വിമാനത്തിൽ ആകെ 178 യാത്രക്കാരാണുണ്ടായിരുന്നത്. 95 പുരുഷന്മാരും 83 സ്ത്രീകളും. ഇതിൽ 32 പേർ ഗർഭിണികളാണ്. 21 പേർ 10 വയസിൽ താഴെയുള്ള കുട്ടികളും 5 പേർ മുതിർന്ന പൗരന്മാരുമാണ്.

വിമാനത്തിലുണ്ടായിരുന്ന എറണാകുളം സ്വദേശിയായ ഒരാളെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. എറണാകുളം ജില്ലക്കാരായ 12 പേരെ അവരവരുടെ വീടുകളിലും 10 പേരെ മുട്ടം എസ്.സി.എം.എസ് ഹോസ്റ്റിലും നിരീക്ഷണത്തിലാക്കി.

# യാത്രക്കാർ ജില്ല തിരിച്ച്
എറണാകുളം 23

തൃശൂർ 28

ആലപ്പുഴ 13

തിരുവനന്തപുരം 10

പത്തനംതിട്ട 17

കൊല്ലം13

പാലക്കാട് 20

മലപ്പുറം 8

കോഴിക്കോട് 11

കണ്ണൂർ 19

കാസർകോട് 1

കോട്ടയം 15

# ദോഹയിൽ നിന്ന് 175

ദോഹ കൊച്ചി വിമാനത്തിൽ 175 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 64 പേർ പുരുഷൻമാരും 111 പേർ സ്ത്രീകളുമാണ്. ഗർഭിണികൾ 76 പേർ.10 വയസിൽ താഴെയുള്ള കുട്ടികൾ 38 ഉം മുതിർന്ന പൗരന്മാർ 4 പേരുമാണുള്ളത്. എറണാകുളം സ്വദേശിയായ ഒരാളെ മുട്ടം എസ്.സി.എം.എസ് ഹോസ്റ്റിലും ബാക്കി 17 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

# യാത്രക്കാർ ജില്ല തിരിച്ച്
തിരുവനന്തപുരം 2

പത്തനംതിട്ട 4

ആലപ്പുഴ 1

ഇടുക്കി 1

എറണാകുളം 18

തൃശൂർ 56

പാലക്കാട് 18

മലപ്പുറം12

കോഴിക്കോട് 29

കാസർകോഡ് 5

കോട്ടയം 9

കണ്ണൂർ 20