തൃക്കാക്കര: ജില്ലാ ആസ്ഥാനമായ കാക്കനാട്ട്.ലോക്ക്ഡൗണിന്റെ മറവിൽ നി​ലം നി​കത്തുന്നത് സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. പൊലീസി​ന്റെയും റവന്യൂ അധികൃതരുടെയും ഒത്താശയോടെ നെൽവയൽ നികത്തൽ നടത്തുന്നതായി കൗമുദി വാർത്തയെ തുടർന്നാണ് നടപടി. ആ പ്രദേശത്തെ പാടശേഖരങ്ങളുള്ളവരുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.റാക്കാവാലിയിൽ വിവിധ പ്ലോട്ടുകളിലായി രണ്ടേക്കറിൽ കൂടുതൽ ഭൂമിയാണ് ഭൂമാഫിയ നികത്താൻ ക്വട്ടേഷൻ എടുത്തിരിക്കുന്നത്.കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കാക്കനാട് മാവേലിപുരത്തിന് സമീപം റാക്കാവാലിയിൽ രണ്ടു പ്ലോട്ടുകളിലായി പതിനഞ്ചു സെന്റ് ഭൂമി നികത്തിയിരുന്നു.മാസങ്ങൾക്ക് മുമ്പ് മുപ്പതുസെന്റ് പാടശേഖരം നികത്താൻ ശ്രമിച്ചത് അന്നത്തെ കാക്കനാട് വില്ലേജ് ഓഫീസർ ഉദയകുമാറിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.ഇരുപതുസെന്റോളം ഭൂമി നികത്താൻ ശ്രമിച്ചത് പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് അന്നത്തെ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ തടഞ്ഞു സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നു.