ആലുവ: കൊവിഡ് ഭീഷണിയിലും തെരുവിൽ അലയുന്നവരെ തോളോടുചേർത്ത് റെസിഡന്റ്സ് അസോസിയേഷനുകൾ. ആലുവ നഗരത്തിലെ സംഗീതസഭ റോഡ് റസിഡന്റ്സ് അസോസിയേഷൻ, ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ, ഹൈറോഡ് റസിഡന്റ്സ് അസോസിയേഷൻ എന്നിവ സംയുക്തമായാണ് തെരുവിൽ അലയുന്നവരെ പുനരധിവസിപ്പിച്ചിട്ടുള്ള ആലുവ ടൗൺഹാളിൽ രണ്ടുദിവസത്തെ ഭക്ഷണം വിതരണം ചെയ്തത്. നഗരസഭാംഗം സെബി വി. ബാസ്റ്റ്യൻ, പി. രാമചന്ദ്രൻ, മനു എസ്. ബാബു, പി.എം. സുരേഷ് എന്നിവർ നേതൃത്വം നൽകി.