jisha-sojan
മുടക്കുഴ പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടേ പഞ്ചായത്ത്തല ഉദ്ഘാടനം ഇളമ്പകപ്പിള്ളി മില്ലുംപടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിൽ കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടേയും മഴക്കാലപൂർവ ശുചികരണ പ്രവർത്തനങ്ങളുടേയും പഞ്ചായത്ത്തല ഉദ്ഘാടനം ഇളമ്പകപ്പിള്ളി മില്ലുംപടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൽസി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. കെ ശിവദാസ് എന്നിവർ നേതൃത്വം നൽകി. വാർഡിലെ മുഴുവൻ വിടുകളും കയറി ആവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കുകയും ശുചീകരണ പ്രവർത്തനം നടത്തി.