കൊച്ചി: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ജീവകാരുണ്യ ഫണ്ടിന്റെ എറണാകുളം ജില്ലാതല ധനശേഖരണ ഉദ്ഘാടനം കാഞ്ഞിരമറ്റത്ത് നടന്നു. കെ.എ.ടി.എഫ്. സംസ്ഥാന ഹെഡ് ക്വാർട്ടേഴ്‌സ് സെക്രട്ടറി മാഹിൻ ബാഖവി പി.എ അബ്ദുസലാമിൽ നിന്ന് ഫണ്ട് സ്വീകരിച്ചാണ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചത്. കെ.എ.ടി. എഫ്. തൃപ്പൂണിത്തുറ ഉപജില്ല സെക്രട്ടറി മുജീബ് സലഫി പങ്കെടുത്തു. അസുഖങ്ങൾ മൂലം സാമ്പത്തിക അവശത അനുഭവിക്കുന്ന വിരമിച്ചതും അല്ലാത്തതുമായ അറബി അദ്ധ്യാപകരെ സഹായിക്കുന്നതിനു വേണ്ടിയാണ് ഫണ്ട് ഉപയോഗിക്കുന്നത്. എല്ലാ അറബി അദ്ധ്യാപകരും അവരുടെ വിഹിതം നൽകി സഹകരിക്കണമെന്ന് മാഹിൻ ബാഖവി അഭ്യർത്ഥിച്ചു.