ആലുവ: ഗൾഫ് രാജ്യങ്ങളിലെ കൊവിഡ് രോഗവ്യാപനത്തിനിടയിലും ഷാർജ മലയാളി കൂട്ടായ്മ പ്രവാസികളിൽ നിന്ന് സ്വരൂപിച്ച 55,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. മന്ത്രി വി.എസ്. സുനിൽകുമാർ ചെക്ക് ഏറ്റുവാങ്ങി. അൻവർ സാദത്ത് എം.എൽ.എ, ചൂർണിക്കര മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ഷാർജ മലയാളി കൂട്ടായ്മ പ്രസിഡന്റ് ഡിനിൽ മീത്തിൽ, അംഗങ്ങളായ ഇ.എ. റഹിം, എസ്. ഗോപകുമാർ എന്നിവർ പങ്കെടുത്തു.