ആലുവ: ശക്തമായ കാറ്റിലും മഴയിലും കിണർ തകർന്നു. എടയപ്പുറം എടയത്താളി അബ്ബാസിന്റെ വീടിനോട് ചേർന്നുള്ള കിണറാണ് വൻശബ്ദത്തോടെ താഴേക്ക് ഇടിഞ്ഞുവീണത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. കിണറിന്റെ സ്ഥാനത്ത് വലിയ ഗർത്തമാണുള്ളത്. ഈ സമയം കുടുംബാംഗങ്ങൾ വീടിനകത്തായതിനാൽ അപകടമൊഴിവായി. തുടർന്ന് വാർഡ് മെമ്പർ സാഹിദ അബ്ദുൾസലാം സ്ഥലത്തെത്തി റവന്യു അധികാരികളെ വിവരം അറിയിച്ചു.