കൊച്ചി:ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് തീരുമാനിച്ച ലോക്ക്ഡൗൺ കാലത്തെ സഹായമായ 3000 രൂപ അംശാദായത്തിൽ ഇളവനുവദിച്ച് എല്ലാ ചുമട്ടുതൊഴിലാളികൾക്കും അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. ക്ഷേമബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചുമട്ട് തൊഴിലാളികളിൽ വലിയ ഒരു വിഭാഗത്തിന് തൊഴിലും വരുമാനവും വലിയ തോതിൽ കുറഞ്ഞതിനാൽ അംശാദായ കുടിശിക വന്നിട്ടുണ്ട്. ക്വാറന്റൈനിൽ കഴിയേണ്ടി വരുന്ന ചുമട്ടുതൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ച തൊഴിലാളികൾക്കും പ്രത്യേക സാമ്പത്തിക സഹായം നൽകണമെന്നും ക്ഷേമബോർഡിനോട് സംഘടന ആവശ്യപ്പെട്ടു.